റിയാദ്: സൗദി അറേബ്യയില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീല്‍) കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ അവസരമൊരുങ്ങുന്നു.അടുത്ത ആഴ്ചകളിലായി ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. ഇതുസംബന്ധമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെയും ഇന്ത്യന്‍ എംബസിയെയും സമീപിച്ച് വിഷയത്തിെന്റ ഗൗരവം ബോധ്യപ്പെടുത്തുകയും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.കോവിഡ് വ്യാപനത്തിെന്റ ആദ്യഘട്ടത്തില്‍ നൂറിലധികം ഇന്ത്യക്കാര്‍ റിയാദിലെ തര്‍ഹീലില്‍ യാത്രാരേഖകള്‍ ശരിയായിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതെ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയതിെന്റ അടിസ്ഥാനത്തില്‍ എംബസിയില്‍ ഇതുസംബന്ധമായ പരാതി സമര്‍പ്പിച്ചിരുന്നു.
ഇതിനിടയില്‍ ഇവരെ ജാമ്യത്തിലിറക്കാന്‍ തര്‍ഹീല്‍ അധികൃതര്‍ അവസരമൊരുക്കിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പലരെയും ബന്ധുക്കളുടെയും സ്പോണ്‍സര്‍മാരുടെയും സഹായത്താല്‍ ജാമ്യത്തിലിറക്കുകയും ചെയ്തു. തര്‍ഹീല്‍ വഴി റിയാദില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വിമാനത്തില്‍ ഇതില്‍ പലര്‍ക്കും അവസരമൊരുക്കാനും കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിെന്റ ഇടപെടലിലൂടെ സാധ്യമായെന്നും വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.ഹൈദരാബാദിലെത്തിയ ഇവരെ ക്വാറന്റീന് പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇനിയും നിരവധിപേര്‍ തര്‍ഹീലുകളില്‍ കഴിയുന്നതായുള്ള ബന്ധുക്കളുടെ വിവരത്തെ തുടര്‍ന്ന് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം ചെയര്മാന് സിദ്ദീഖ് തുവ്വൂരിെന്റ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ഈ വിവരങ്ങളെല്ലാം കൃത്യമായി വിശദമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം.പിമാരായ രാഹുല്‍ ഗാന്ധി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, ഇന്ത്യന്‍ അംബാസഡര്‍, ഡി.സി.എം തുടങ്ങിയവര്‍ക്ക് വീണ്ടും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത്. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി യാത്ര വൈകിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് വിഷയത്തില്‍ നിരന്തരം ഇടപെട്ടുവരുന്ന സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണ്‍ മുഖേന ബന്ധപ്പെട്ട് തടവുകാരുടെ വിഷയം അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. റിയാദിനെ കൂടാതെ ജിദ്ദ, ദമ്മാം തര്ഹീലുകളിലടക്കം എണ്ണൂറോളം ഇന്ത്യക്കാര്‍ നാടണയാനായി കാത്തിരിക്കുന്നുണ്ട്.
ഇന്ത്യയിലെ ക്വാറന്റീന് സൗകര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സൗജന്യമായി ഇവരെ നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ഹൈദരാബാദിനെ കൂടാതെ ഡല്‍ഹി, കൊച്ചി വിമാനത്താവളങ്ങളിലേക്കായിരിക്കും ഇവരെ എത്തിക്കുക. ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.