ബേണ്‍: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി നിഷേധിച്ച് യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്സര്‍ലന്‍ഡ്. സായുധ സംഘട്ടനങ്ങളില്‍ ഒരു പക്ഷത്തും ചേരാത്ത ദീര്‍ഘകാലമായുള്ള നിഷ്പക്ഷതാ നയം മുന്‍നിര്‍ത്തിയാണ് വ്യോമാതിര്‍ത്തി അടച്ചത്. ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങള്‍ക്കായി വിമാനങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഞായറാഴ്ച സ്വിറ്റ്സര്‍ലന്‍ഡിന് മുകളിലൂടെ പറക്കാന്‍ അനുമതി തേടിയ രണ്ട് അമേരിക്കന്‍ നിരീക്ഷണ വിമാനങ്ങളുടെ അഭ്യര്‍ത്ഥന ബേണിലെ ഫെഡറല്‍ ഗവണ്‍മെന്റ് തള്ളുകയായിരുന്നു. എന്നാല്‍ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് ഗതാഗത വിമാനങ്ങള്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ സൈനിക ആവശ്യങ്ങള്‍ക്കായി വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിഷ്പക്ഷതാ നിയമങ്ങള്‍ വിലക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായതും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് ടെഹ്റാനിലെ സ്വിസ് എംബസി കഴിഞ്ഞ ബുധനാഴ്ച താല്‍കാലികമായി അടച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.