അബ്ദുൽ ഫഹീം ദുബൈയിൽ നിര്യാതനായി

അബ്ദുൽ ഫഹീം ദുബൈയിൽ നിര്യാതനായി

ദുബൈ:ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്. സിതാരയുടെ ഭർത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഒ .വി. അബ്ദുൾ ഫഹീം (48) ഹൃദയാഘാതത്തെത്തുടർന്ന് ദുബൈയിൽ മരിച്ചു. ദുബൈയിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലിചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു. 10 ദിവസങ്ങൾക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബൈയിലെത്തിയത് . രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം. പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഓ.വി. സാബിറ, മക്കൾ: ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.