റിയാദ്: അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരുള്‍പ്പടെയുളള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമെന്ന് അധികൃതർ. സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്‍നെദ് പ്ലാറ്റ്‌ഫോം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാർ ഉൾപ്പടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.
റിയാദ് കിംഗ് ഖാലിദ് , ദമ്മാം കിങ് ഫഹദ്, ഖസീമിലെ അമീർ നാഇഫ്,മദീനയിലെ അമീർ മുഹമ്മദ്, ഹാഇൽ, അൽ-അഹ്സ, അബഹ വിമാനത്താവളങ്ങളില്‍ ഈ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 920002866 എന്ന നമ്പറില്‍ ലഭ്യമാണ്. സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ടിംഗ് ഓഫീസുകള്‍ക്കാണ്. തൊഴിലുടമയ്ക്ക് ഇവരെ സുരക്ഷിതമായി കൈമാറേണ്ടതുംറിക്രൂട്ടിംഗ് ഓഫീസ് അധികൃതരാണ്. എക്‌സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) നേരത്തെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.