വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം മാത്രം നടത്തുന്ന ക്ലിനിക്കുകൾ നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ആരംഭം കുറിച്ച് അമേരിക്കയിലെ യൂട്ടാ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ്. റോയ് വേഴ്‌സ് വെയ്‌ഡിന് തിരിച്ചടി നൽകിയതിന് ശേഷം മുന്നോട്ട് വന്ന ഏറ്റവും ശക്തമായ പ്രോ-ലൈഫ് നിയമനിർമ്മാണത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
സംസ്ഥാന സെനറ്റ് പാസാക്കുകയും നിയമത്തിൽ ഒപ്പിടുകയും ചെയ്താൽ, ഗർഭച്ഛിദ്രം മാത്രം നടത്തുന്ന ക്ലിനിക്കുകൾ നിരോധിക്കപ്പെടും. ഒപ്പം ബലാത്സംഗത്തിനും മറ്റും ഇരയായവരെ സഹായിക്കാനും ഈ നടപടികൾ സഹായിക്കും. രണ്ട് ബില്ലുകളും യൂട്ടാ ഹൗസിൽ 53-14 ന് പാർട്ടി-ലൈൻ വോട്ടുകൾക്ക് പാസായി.
നിയമനിർമ്മാണ സഭയുടെ ഇരുസഭകളിലും യൂട്ടായ്ക്ക് പ്രോ-ലൈഫ് നിയമ നിർമാണങ്ങൾക്ക് വലിയ ഭൂരിപക്ഷമുണ്ടെങ്കിലും ഗർഭത്തിന്റെ ആദ്യ 18 ആഴ്ച വരെ ഗർഭച്ഛിദ്രം നിലവിൽ ഈ സംസ്ഥാനത്ത് നിയമപരമാണ്.
അമേരിക്കൻ സംസ്ഥാനമായ യൂട്ടാ 2020 ൽ റോയ് വി വെയ്ഡിനെ അട്ടിമറിച്ചുകൊണ്ട് ഗർഭാവസ്ഥയുടെ എല്ലാ ഘട്ടങ്ങളിലും ഗർഭച്ഛിദ്രം നിരോധിക്കുന്നതിനായി രൂപകൽപ്പന ചെയ്ത "ട്രിഗർ നിയമം" പാസാക്കിയിരുന്നു. എന്നാൽ പിന്നീട് പ്ലാൻഡ് പാരന്റ്‌ഹുഡ് അസോസിയേഷൻ ഓഫ് യൂട്ടയും എസിഎൽയു (The American Civil Liberties Union)ന്റെ യൂട്ടാ വിഭാഗവും നിയമപരമായി ഇതിനെ വെല്ലുവിളിച്ചതിനാൽ കോടതികൾ ഇടപെട്ട് നിയമം പിന്വലിക്കേണ്ടതായി വന്നു.
റിപ്പബ്ലിക്കൻ പ്രതിനിധി കരിയാൻ ലിസൺബീ അവതരിപ്പിച്ച ആദ്യ ബിൽ പ്രകാരം ആശുപത്രികൾക്ക് പുറമേ ഗർഭഛിദ്രം നിരോധിക്കുകയും ഗർഭച്ഛിദ്രം മാത്രം നടത്തുന്ന ക്ലിനിക്കുകൾ നിരോധിക്കുകയും ചെയ്യുന്നു. കൂടാതെ, 2023 മെയ് രണ്ടിന് ശേഷം ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് ലൈസൻസ് നൽകുന്നതും ബിൽ നിരോധിക്കുന്നു.
ബിൽ യൂട്ടായിലെ എല്ലാ ഗർഭഛിദ്ര ക്ലിനിക്കുകളും അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ഇതിലൂടെ ഗർഭഛിദ്രം കൂടുതൽ അപ്രാപ്യവും ചെലവേറിയതുമാക്കുകയും ചെയ്യുമെന്ന് പ്ലാൻഡ് പാരന്റ്ഹുഡ് ആക്ഷൻ കൗൺസിൽ ഓഫ് യൂട്ട ട്വീറ്റ് ചെയ്തു.
എന്നാൽ പ്ലാൻഡ് പാരന്റ്ഹുഡ് പോലുള്ള ദാതാക്കൾക്ക് നൽകുന്ന പരിമിതമായ പരിഗണകളിൽ മറ്റ് ആരോഗ്യ സേവനങ്ങളും ഗർഭഛിദ്രങ്ങളും തുടർന്നും നൽകാമെന്ന് പറഞ്ഞുകൊണ്ട് ലിസൺബീ തന്റെ ബിൽ എല്ലാ ഗർഭച്ഛിദ്ര ക്ലിനിക്കുകളും പൂട്ടുമെന്ന അവകാശവാദം തള്ളിക്കളഞ്ഞു.
ഗർഭച്ഛിദ്രത്തിന് ബദലായി കുറഞ്ഞ ആയുർദൈർഘ്യമുള്ള ശിശുക്കളെ പരിപാലിക്കുന്ന പെരിനാറ്റൽ ഹോസ്പിസ് കെയർ ലഭ്യമാണെന്ന് ഗർഭത്തിൽ ആയിരിക്കുന്നതും എന്നാൽ ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ അപാകതയുയുണ്ടാകുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്ന ഡോക്ടർമാർ അമ്മയെ അറിയിക്കേണ്ടതുണ്ട്.
"ഒരു സംസ്ഥാനമെന്ന നിലയിൽ, എല്ലാ ഘട്ടങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ മനുഷ്യജീവിതത്തെ ആഴത്തിൽ വിലമതിക്കുന്നു. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്, അതിൽ ജനിക്കാത്തവരും ഉൾപ്പെടുന്നു" ലിസൺബീ പറഞ്ഞു.
റിപ്പബ്ലിക്കൻ അംഗം കൂടിയായ ജനപ്രതിനിധി കേര ബിർക്ക്‌ലാൻഡ് അവതരിപ്പിച്ച രണ്ടാമത്തെ പ്രോ-ലൈഫ് ബില്ലിൽ, ബലാത്സംഗത്തിനും മറ്റും ഇരയായവർക്കുള്ള പരിചരണം വിപുലീകരിക്കുന്നു. ഗർഭാവസ്ഥയിലും കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യ വർഷത്തിലും ഇരയ്ക്കും കുട്ടിക്കും ആരോഗ്യ പരിരക്ഷ നൽകുന്നതാണ് ബിൽ.
യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് ഇരു ബില്ലുകളെയും അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്നത് വളരെ നല്ലതാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സഭ പാസാക്കിയ രണ്ട് ബില്ലുകളും ഇനി ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിയായ യൂട്ടാ സെനറ്റിലേക്ക് പോകുമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.