കൊച്ചി: സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൊച്ചിയിലെ പരിപാടിയില്‍. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും അടക്കം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളിലും വിവാദങ്ങള്‍ തുടങ്ങി.
ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ജയരാജന്‍ എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍വെച്ച് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിന്റെ അമ്മയെ ആദരിച്ചതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്ത് വന്നത്.
ജാഥയില്‍ പങ്കെടുക്കാതെ നന്ദകുമാറിനൊപ്പം ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്. രോഗബാധിതനായ പാര്‍ട്ടി പ്രവര്‍ത്തകനെ കാണാന്‍ എറണാകുളത്തെത്തിയ ജയരാജന്‍ വെണ്ണല ക്ഷേത്രത്തില്‍വെച്ചാണ് ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ കേരള സര്‍ക്കാറിന്റെ പ്രതിനിധി കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു.
20 ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച ജാഥയില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മടങ്ങാനൊരുങ്ങവെ കൊച്ചി കോര്‍പറേഷനിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും ഇപ്പോള്‍ സി.പി.എം പ്രവര്‍ത്തകനുമായ എം.വി. മുരളീധരന്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.പി ക്ഷേത്രത്തിലെത്തിയത്.
തുടര്‍ന്ന് ഇവിടെവെച്ച് ഭക്ഷണം കഴിക്കുകയും 80 വയസായ വ്യക്തിത്വമെന്ന നിലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുകയുമായിരുന്നു. താന്‍ ക്ഷണിച്ചിട്ടാണ് ജയരാജന്‍ ക്ഷേത്രത്തിലെത്തിയതെന്ന് എം.വി. മുരളീധരന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.