പ്രണയവുമായി ബന്ധപ്പെട്ട അനാവശ്യ പോക്സോ കേസുകൾ കോടതികൾക്ക്​ അമിത ഭാരമെന്ന് ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്

പ്രണയവുമായി ബന്ധപ്പെട്ട അനാവശ്യ പോക്സോ കേസുകൾ കോടതികൾക്ക്​ അമിത ഭാരമെന്ന് ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്

കൊച്ചി: പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അനാവശ്യ പോക്സോ കേസുകൾ കോടതികൾക്ക്​ അമിത ഭാരമാകു​ന്നതായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്. പോക്സോ കേസിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണമെന്ന നിർദേശമുണ്ടെങ്കിലും വിപുലമായ ചർച്ച വേണ്ടതുണ്ടെന്നും​ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ദക്ഷിണേന്ത്യയിലെ ഹൈകോടതി ജഡ്ജിമാരെ പ​ങ്കെടുപ്പിച്ച്​ പോക്​സോ (കുട്ടികൾ​ക്കെതിരായ ലൈംഗികാതിക്രമം തടയൽ) നിയമം, ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈകോടതി സംഘടിപ്പിച്ച സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതികളിലെത്തുന്ന പോക്സോ കേസുകളിൽ 25 ശതമാനത്തോളം പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്സോ കേസുകളാണെന്ന്​ മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൗമാരക്കാരായ ആൺകുട്ടികൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ട്​ തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോക്​സോ നിയമത്തെക്കുറിച്ച്​ കുട്ടികൾക്ക്​ മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും പൊതുജനത്തിനുമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന്​ അധ്യക്ഷത വഹിച്ച ഹൈക്കോടതി ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാർ പറഞ്ഞു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ സംസാരിച്ചു.

കുട്ടികളുടെ നിയമലംഘനത്തിന്​ സ്വീകരിക്കേണ്ട സമീപനം എന്ന വിഷയത്തിലെ ചർച്ചയിൽ കർണാടക ഹൈക്കോടതി ജഡ്​ജി ജസ്റ്റിസ് മുദഗൽ മോഡറേറ്ററായിരുന്നു. ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷാലിനി ഫൻസല്ലർ ജോഷി, ഡോ. രമേഷ്​കുമാർ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.