മാഡ്രിഡ്: ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളെയും ട്രാൻസ്‌ജെൻഡെർസ് ആയി മാറ്റാനുള്ള നടപടിയിലേക്ക് കടക്കാനൊരുങ്ങി സ്പെയിൻ ഭരണകൂടം. രാജ്യത്ത് അടുത്തിടെ പാസാക്കിയ വിചിത്ര നിയമം അനുസരിച്ച് 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം തീരുമാനപ്രകാരം ലിംഗമാറ്റത്തിന് അനുവദം നൽകും.
കുട്ടികൾക്ക് മാതാപിതാക്കളുടെ അനുവാദമില്ലാതെ ജഡ്ജിയുടെ മാത്രം അനുമതിയോടെ നിയമപരമായി ലിംഗമാറ്റം നടത്തനാകുമെന്നതാണ് നിയമത്തിലെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. അതേസമയം നിയമത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ബില്ലിനെ തുടർന്നുണ്ടാകുന്ന "അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ" കുറിച്ച് ട്രാൻസ്‌ജെൻഡർ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ആശങ്ക ഉന്നയിക്കുന്നു.
സ്പാനിഷ് നിയമനിർമ്മാതാക്കൾ പാസാക്കിയ ബിൽ അനുസരിച്ച് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജഡ്ജിയുടെ അംഗീകാരത്തോടെ നിയമപരമായ ലിംഗമാറ്റത്തിന് അനുവാദം ലഭിക്കും. 14 നും 16 നും ഇടയിൽ പ്രായമുള്ളവർക്ക് മനഃശാസ്ത്രപരമോ മറ്റ് മെഡിക്കൽ മൂല്യനിർണ്ണയമോ കൂടാതെയും ലിംഗമാറ്റത്തിന് സാധിക്കും, പക്ഷേ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്.
16 വയസിന് മുകളിലുള്ള ആർക്കും പുതിയ നിയമപ്രകാരം മാതാപിതാക്കളുടെ സമ്മതമില്ലാതെ അവരുടെ ലിംഗമാറ്റം നിയമപരമായി സാധിക്കും. എന്നാൽ ഈ പ്രായം എന്നത് "വളരെ ചെറുപ്പമാണ്" എന്ന് കാലിഫോർണിയയിലെ ബെർക്ക്‌ലിയിൽ ക്ലിനിക്കൽ സൈക്കോളജി പരിശീലിക്കുന്ന ഡോ. എറിക്ക ആൻഡേഴ്സൺ പറയുന്നു.
ട്രാൻസ്‌ജെൻഡറായ ആൻഡേഴ്സണിന് 40 വർഷത്തെ ക്ലിനിക്കൽ പരിചയമുണ്ട്. കൂടാതെ 2019 മുതൽ 2021 വരെ വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ഹെൽത്തിന്റെ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലൈംഗിക, ലിംഗ ന്യൂനപക്ഷ ലേബലുകളെക്കുറിച്ചുള്ള ആവേശത്തിൽ പല യുവാക്കളും ഇതിൽ കുടുങ്ങിപ്പോയതിൽ തനിക്ക് ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. "തങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ സ്വീകരിച്ചേക്കാം, അത് നിലനിൽക്കില്ല. പലരും ഈ വിഷയത്തിൽ കൂടിയാലോചനകളില്ലാതെ സ്വയം തീരുമാനം എടുക്കാനുള്ള സാധ്യത ആശങ്കപ്പെടുത്തുന്നതാണ്" ആൻഡേഴ്സൺ വ്യക്തമാക്കി.
സ്‌പെയിൻ കൂടുതൽ പുരോഗമനപരമാകാനും ലിംഗഭേദമുള്ള ആളുകൾക്കുള്ള തടസ്സങ്ങൾ നീക്കാനും ശ്രമിക്കുന്നുണ്ട്. "തത്ത്വത്തിൽ" അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമ്പോൾ, അവർ പ്രായപരിധി വളരെ കുറവാണെന്ന് ആൻഡേഴ്സൺ വിശ്വസിക്കുന്നു. അത് "ചില അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക്" ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
"ഈ വിഷയത്തിൽ ഞാൻ സ്പെയിനിൽ ആരുമായും സംസാരിച്ചിട്ടില്ല. അതിനാൽ അവരുടെ പ്രതീക്ഷ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, അവർ ചിന്തിച്ചിട്ടില്ലാത്ത മറ്റ് ചില പ്രധാന വെല്ലുവിളികൾക്ക് ഇത് കാരണമായേക്കും" അവർ വിശദമാക്കി.
കുട്ടികൾ വളരെ നേരത്തെ തന്നെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയിലേക്ക് തള്ളപ്പെടുകയാണെന്ന തന്റെ ആശങ്കയെക്കുറിച്ച് ആൻഡേഴ്സൺ തുറന്നുപറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥിയുടെ ലിംഗമാറ്റം മാതാപിതാക്കളിൽ നിന്ന് മറയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന നയത്തിന്റെ പേരിൽ മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിലെ സ്കൂളിനെതിരെ നവംബറിൽ ആൻഡേഴ്സൺ അമിക്കസ് ബ്രീഫ് ഫയൽ ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.