25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് കൺസഷൻ ഒഴിവാക്കി കെ.എസ്.ആർ.ടി.സി

25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് കൺസഷൻ ഒഴിവാക്കി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: 25 വയസിന് മുകളിലുള്ള വിദ്യാർഥികളെ കൺസഷൻ പരിധിയിൽ നിന്ന് ഒഴിവാക്കി കെ.എസ്.ആർ.ടി.സി.
വിദ്യാർഥികൾക്ക് ഇളവ് നൽകുന്നതു മൂലം കെ.എസ്.ആർ.ടി.സിക്ക്‌ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കട്ടിയാണ് നടപടി. മാതാപിതാക്കൾ ആദായനികുതി പരിധിയിൽ വന്നാലും കൺസഷൻ ലഭിക്കില്ല.

സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും ബി.പി.എൽ വിദ്യാർഥികൾക്ക് ആനുകൂല്യം തുടരും. സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് 30 ശതമാനമാണ് ഇളവ്.

സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ,സ്പെഷ്യൽ സ്കൂളുകൾ, സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്ധ്യം നൽകുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിലവിലെ രീതിയിൽ കൺസഷൻ തുടരും.

സർക്കാർ- അർദ്ധ സർക്കാർ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ ഇൻകംടാക്സ്, ഐ.ടി.സി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള വിദ്യാർഥികൾക്ക് കൺസഷൻ നൽകും.

സ്വാശ്രയ കോളേജുകളിലേയും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലേയും ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ കൺസഷൻ നൽകും.

സ്വാശ്രയ കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്കൂളുകൾ എന്നിവ യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാർഥിയും 35 ശതമാനം തുക മാനേജ്മെന്റും ഒടുക്കേണ്ടതാണ്. വിദ്യാർഥികളുടെ കൺസിഷൻ 30 ശതമാനം നിരക്കിലാണ് അനുവദിക്കുക.

2016 മുതൽ 2020 വരെ കൺസഷൻ വകയിൽ കെ.എസ്.ആർ.ടി.സിക്ക് 966.31 കോടി രൂപയാണു ബാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.