തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പ ഇനത്തിൽ കിഫ്ബിക്ക് കണ്ടെത്തേണ്ടിവരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിൽ 6959 കോടി കിഫ്ബിയുടെ കൈവശമുണ്ട്. അനുവദിച്ച വായ്പകളിൽ 3632 കോടി എടുക്കാൻ ബാക്കിയുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
21989.77 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ ചെയ്തു. 546 പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുകയോ അവാർഡ് ചെയ്യപ്പെടുകയോ ചെയ്തു. 20054.74 കോടിയാണ് ആരംഭിച്ച പദ്ധതികളുടെ ആകെ കരാർ തുക.
ഇതിന് പുറമെ 22877.17 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതി നൽകി. പണത്തിന്റെ കുറവുമൂലം കരാറുകാർക്ക് കിഫ്ബി പണം കൊടുക്കാതിരുന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളതിലാണ് പണം കൊടുക്കുന്നതിൽ തടസം നേരിടുന്നത്. കിഫ്ബി കടമെടുപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന് സംസ്ഥാനം കത്ത് നൽകിയിട്ടുണ്ട്.
പുതിയ കടമെടുപ്പ് സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാത്ത വിധമാകണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.