താമസ വിസ മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ

താമസ വിസ മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ

ദുബായ്: താമസ വിസ മാനദണ്ഡങ്ങള്‍ യുഎഇ പുതുക്കി. കുടുംബത്തിലെ അഞ്ച് അംഗങ്ങളെ സ്പോണ്‍സർ ചെയ്യണമെങ്കില്‍ സ്പോണ്‍സർ ചെയ്യുന്ന വ്യക്തിക്ക് മാസവരുമാനം 10,000 ദിർഹമായിരിക്കണം. താമസിപ്പിക്കാന്‍ അനുയോജ്യമായ താമസയിടവും വാടകകരാറും ഉണ്ടായിരിക്കണം. ആറോ അതില്‍ കൂടുതലോ അംഗങ്ങളെ സ്പോണ്‍സർ ചെയ്യുന്നതെങ്കില്‍ മാസവരുമാനം 15,000 ദിർഹമായിരിക്കണം.

2022 ലെ ക്യാബിനറ്റ് പ്രമേയം 65 പ്രകാരമുളള നിയന്ത്രണങ്ങളും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി ചെയർമാന്‍ അലി മുഹമ്മദ് അല്‍ ഷംസിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കിയത്. ആറിലധികം പ്രവാസികളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ അപേക്ഷകള്‍ ഡയറക്ടർ ജനറല്‍ അവലോകനം ചെയ്യും.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികളുടെ പാസ്‌പോർട്ടുകളോ തിരിച്ചറിയൽ കാർഡുകളോ നഷ്ടപ്പെടുകയോ കേടുപാടുവരികയോ ചെയ്താല്‍ ചെയ്യേണ്ട നടപടിക്രമങ്ങളെ കുറിച്ചും തീരുമാനം വിശദീകരിക്കുന്നു. ഇത്തരം സന്ദർഭങ്ങളില്‍ സ്മാർട് സർവ്വീസ് പ്ലാറ്റ് ഫോം വഴിയാണ് ആദ്യം അപേക്ഷ സമർപ്പിക്കുകയും നിശ്ചിത സമയത്തിനുളള ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് സമീപിക്കുകയും വേണം. ടൂറിസ്റ്റ് - വിസിറ്റ് വിസ സംബന്ധിച്ചും മാനുഷിക പരിഗണന സംബന്ധിച്ചും നിർദ്ദേശം വിശദീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.