ഐഎന്‍എസ് ദ്രോണാചാര്യയെ കാണാന്‍ രാഷ്ട്രപതി എത്തുന്നു; ദ്രൗപദി മുര്‍മു 16 ന് കൊച്ചിയില്‍

ഐഎന്‍എസ് ദ്രോണാചാര്യയെ കാണാന്‍ രാഷ്ട്രപതി എത്തുന്നു; ദ്രൗപദി മുര്‍മു 16 ന് കൊച്ചിയില്‍

കൊച്ചി: നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്ക് 'പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ' സമ്മാനിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു 16 ന് കൊച്ചിയിലെത്തും. സായുധസേനാ യൂണിറ്റിന് നല്‍കുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്.

രാഷ്ട്രപതി ആയശേഷം ആദ്യമായാണ് ദ്രൗപദി മുര്‍മു കേരളത്തിലെത്തുന്നത്. 16 ന് വൈകിട്ട് 4.30 ന് ഫോര്‍ട്ടുകൊച്ചിയിലെ ദ്രോണാചാര്യയിലാണ് അവാര്‍ഡ് സമ്മാനിക്കുക.

ഇന്ത്യയിലെയും വിദേശത്തെയും നാവികര്‍ക്ക് ആയുധപരിശീലനം നല്‍കുന്ന കേന്ദ്രമാണ് ഫോര്‍ട്ടുകൊച്ചിയിലെ ഐ.എന്‍.എസ് ദ്രോണാചാര്യ. പിസ്റ്റള്‍ മുതല്‍ മിസൈലുകള്‍, റഡാറുകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന ദ്രോണാചാര്യ ഇന്ത്യന്‍ നാവികസേനയുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. 820 ഓഫീസര്‍മാര്‍ക്കും 1200 മറ്റുള്ളവര്‍ക്കും പ്രതിവര്‍ഷം പരിശീലനം നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.