പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. മലയാലപ്പുഴ സ്വദേശിയായ അജേഷ് കുമാറിനെയാണ് അര്‍ധ രാത്രിയില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് എറണാകുളത്തേക്കുള്ള വഴിയില്‍ ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിനും ക്വട്ടേഷനും പിന്നില്‍ അജേഷ് കുമാറുമായി അടുപ്പമുള്ളയാള്‍ എന്നാണ് പുറത്ത് വരുന്ന വിവരം. അജേഷിനെ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ ഇന്ന് രാവിലെ എത്തിച്ചിരുന്നു. ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ അര്‍ധരാത്രിയോടെ പൊലീസ് അജേഷ് കുമാറിനെ കണ്ടെത്തിയിരുന്നു. പ്രതികളെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് കാണാതായ അജേഷ് കുമാര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മലയാലപ്പുഴയില്‍ നിന്ന് പാല വഴി തൃശൂര്‍ ഭാഗത്തേക്കാണ് വാഹനം പോയത്.
അജേഷിന്റെ ഫോണിലെ ചില വീഡിയോകള്‍ ആവശ്യപ്പെട്ടാണ് അഞ്ചംഗ സംഘം എത്തിയതെന്നാണ് സൂചന. പ്രതികള്‍ വീട്ടിലെത്തിയ സമയം ഏതോ വീഡിയോ സംബന്ധിച്ച് പറഞ്ഞതായി അജേഷിന്റെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. അജേഷ് കുമാറിന്റെ ഫോണ്‍ നിലവില്‍ പൊലിസിന്റെ കസ്റ്റഡിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.