വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ്

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ്

കൊച്ചി: മുന്ന് മക്കളുടെ മാതാവായ കോഴിക്കോട്ടെ ഹസീനയുടെ വയറ്റിൽ നിന്നും ഓപ്പറേഷനെതുടർന്ന് കത്രിക കണ്ടെത്തിയ കാര്യത്തിൽ നീതിനിഷേധിക്കരുതെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.2017-ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്നാണെന്ന് ഹസീനയെന്ന വീട്ടമ്മ ആവർത്തിച്ചു പറയുമ്പോൾ അത് പൊതുസമൂഹം വിശ്വസിക്കുന്നു.

ആശുപത്രിയിലെ കത്രിക സൂക്ഷിക്കുന്നവരേക്കാൾ കഠിനമായ വേദന സഹിച്ചമാതാവിന്റെയും കുടുംബങ്ങളുടെയും വാക്കുകൾക്ക് സർക്കാർ വിലകൽപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. സാധാരണക്കാർ ആരോഗ്യസംരക്ഷണത്തിനായി ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജിൽ സുരക്ഷിത സേവനം ഉറപ്പുവരുത്തുവാൻ ആരോഗ്യവകുപ്പ് ജാഗ്രതപുലർത്തണം. നീതിനിഷേധത്തിനെതിരെ ഹസീന തെരുവിൽ നടത്തുന്ന സമരം അവസാനിപ്പിക്കുവാൻ സർക്കാർ ഉചിതമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.