മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പടയപ്പ; സൈഡ്മിറര്‍ തകര്‍ത്തു, യാത്രക്കാര്‍ക്ക് പരിക്കില്ല

മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പടയപ്പ; സൈഡ്മിറര്‍ തകര്‍ത്തു, യാത്രക്കാര്‍ക്ക് പരിക്കില്ല

മൂന്നാര്‍: മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പടയപ്പ. ബസിന്റെ സൈഡ് മിറര്‍ ആന തകര്‍ത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിനു നേരെ നയമക്കാട് എസ്റ്റേറ്റിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കില്ല.

ബസ് മൂന്നാറില്‍ നിന്ന് തിരിച്ചെത്തുന്ന വഴിയാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രകോപനങ്ങളൊന്നുമില്ലാത്തതിനാല്‍ തന്നെ ആന വലിയ രീതിയിലുള്ള ആക്രമ സ്വഭാവം പ്രകടിപ്പിച്ചില്ല. അഞ്ചു മിനിറ്റോളം ബസ് തടഞ്ഞു നിര്‍ത്തി. ഒരു ലോറി അതുവഴി വരികയും എയര്‍ഹോണ്‍ മുഴക്കുകയും ചെയ്ത ശേഷമാണ് റോഡില്‍ നിലയുറപ്പിച്ച ആന പിന്തിരഞ്ഞത്.

സ്ഥിരമായി ആനയിറങ്ങുന്ന പാതയാണിത്. മേഖലയിലെ കടകള്‍ തകര്‍ത്ത് ഭക്ഷണ സാധനങ്ങള്‍ എടുക്കുന്ന പതിവുമുണ്ട് പടയപ്പയ്ക്ക്. ഇതിനു മുമ്പും സമാനമായ ആക്രമണം പടയപ്പയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് മറയൂരിലേക്കു പോകുന്ന ബസ് തടഞ്ഞു നിര്‍ത്തി ചില്ലു തകര്‍ത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.