കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ കൃത്യമായ മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
എല്ലാവരും മാസ്‌ക് ധരിക്കണം. പ്രായമുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗമുളളവര്‍, ആസ്മയുള്ളവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകമായ ക്രമീകരണങ്ങള്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ട്.
എറണാകുളം ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രികളില്‍ പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തിയതായും ബ്രഹ്മപുരത്ത് രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ ബ്രഹ്മപുരത്ത് സെറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജില്ലയിലെ ഏതെങ്കിലും ആശുപത്രിയില്‍ ഇതുസംബന്ധിച്ച് ഏതെങ്കിലും അസുഖങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീയണയക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പടെ അവിടയെുള്ളവര്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റുമുകള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ബന്ധപ്പെടേണ്ട ഫോണ്‍നമ്പറുകള്‍- 8075774769, 04842360802 എന്നിങ്ങനെയാണ്.
അതേസമയം ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഫയര്‍ഫോഴ്സിന് ഒരുക്കിയതായും ആവശ്യമായ പമ്പുസെറ്റുകള്‍ ഉള്‍പ്പടെ എല്ലാം എത്തിച്ചതായും പി രാജീവ് പറഞ്ഞു. ഇന്ന് വൈകീട്ടോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിയും.ബ്രഹ്മപുരത്തെ ഉള്‍പ്പടെ സാഹചര്യം നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വരുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ നീക്കം പുനരാരംഭിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തി. ഇന്ന് തീയണച്ചാലും മറ്റ് ക്രമീകരണങ്ങള്‍ക്കായി ഒരാഴ്ച വേണ്ടിവരും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള തീരുമാനങ്ങളുമാണ് ഇന്നത്തെ യോഗത്തിലുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.