തൃശൂര്‍: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും വികലമായി അവതരിപ്പിച്ച് വിവാദത്തിലായ 'കക്കുകളി' എന്ന നാടകത്തിന് പിന്തുണയുമായി സിപിഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ്.
ഗുരുവായൂര്‍ നഗരസഭാ സര്‍ഗോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയത് വിവാദത്തിലാകുകയായിരുന്നു.
എന്നാല്‍ ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധത്തെ വെല്ലുവിളിച്ച് നാടകത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവുമായാണ് എ.ഐ.വൈ.എഫ് രംഗത്തെത്തിയിരിക്കുന്നത്. നാടക പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കത്തോലിക്ക സഭയുടെ നീക്കം നാടിന് ഭൂഷണമല്ലെന്നാണ് അവരുടെ വാദഗതി.
കക്കുകളി നാടകം അവതരിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ തൃശൂരില്‍ വേദിയൊരുക്കുമെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സെക്രട്ടറി പ്രസാദ് പറേരി എന്നിവര്‍ പ്രസ്താവനയുമിറക്കി.
ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അങ്ങേയറ്റം മോശകരമായി രീതിയില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, കെസിവൈഎം ഉള്‍പ്പെടെയുള്ള വിവിധ കത്തോലിക്ക സംഘടനകള്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാടകത്തിന് കമ്മ്യൂണിസ്റ്റ് യുവജന സംഘടനയുടെ ഐക്യദാര്‍ഢ്യം.
ആരെല്ലാം ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചാലും ക്രൈസ്തവരുടെ വിശ്വാസ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ക്കെതിരെ ശക്തമായി പോരാടാനാണ് കത്തോലിക്ക കോണ്‍ഗ്രസ്, കെസിവൈഎം ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘടനകളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.