ബ്രഹ്മപുരം തീപിടിത്തം: അട്ടമിറി സാധ്യത തള്ളി കളക്ടര്‍; 'മനുഷ്യ നിര്‍മിതമാകാന്‍ സാധ്യതയില്ല'

ബ്രഹ്മപുരം തീപിടിത്തം: അട്ടമിറി സാധ്യത തള്ളി കളക്ടര്‍; 'മനുഷ്യ നിര്‍മിതമാകാന്‍ സാധ്യതയില്ല'

കൊച്ചി: ബ്രഹ്മപുരം തീപിടുത്തം മനുഷ്യ നിര്‍മിതമാണെന്ന വാദം തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മാലിന്യ കൂമ്പാരത്തില്‍ നടന്ന രാസവിഘടന പ്രക്രിയയാകാം തീപിടിത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും കളക്ടര്‍ രേണു രാജ് ഇക്കാര്യം ആവര്‍ത്തിച്ചു. തീപിടിത്തത്തില്‍ അട്ടിമറി സാധ്യതയില്ലെന്ന് കളക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മാലിന്യത്തിലെ രാസവിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണം. അന്തരീക്ഷത്തിലെ താപവും മാലിന്യത്തിനുള്ളിലെ ചൂടുമാണ് തീക്കനല്‍ അണയാതെ നില്‍ക്കാന്‍ കാരണമെന്നും രേണു രാജ് അറിയിച്ചു. 

കൂടുതല്‍ ഹിറ്റാച്ചികളും ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും എത്തിച്ച് രാത്രി മുഴുവന്‍ പ്രവൃത്തികള്‍ തുടരും. വ്യാഴാഴ്ചയോടെ തീ പൂര്‍ണമായി അണക്കാനാകുമെന്നും കളക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.