പ്ലാസ്റ്റിക് മാലിന്യം മാറ്റിയില്ല; ബ്രഹ്മപുരത്തെ ബയോമൈനിങ് കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച്ച

പ്ലാസ്റ്റിക് മാലിന്യം മാറ്റിയില്ല; ബ്രഹ്മപുരത്തെ ബയോമൈനിങ് കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച്ച

കൊച്ചി: മാലിന്യ സംസ്‌കരണത്തില്‍ ബ്രഹ്മപുരത്തെ ബയോമൈനിങ് കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാര്‍ കമ്പനി മാറ്റിയില്ല. ബ്രഹ്മപുരത്ത് ബയോമൈനിങ്് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.

ബയോംമൈനിങില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തത്. ബ്രഹ്മപുരത്തെ പ്രവര്‍ത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവര്‍ത്തികളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.

ഏറ്റവുമൊടുവില്‍ ജനുവരിയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിങ് എന്ന് കണ്ടെത്തിയിരുന്നു. 11 കോടി രൂപയോളം കരാര്‍ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിങ് മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയത്.

ബ്രഹ്മപുരത്തെ ആകെ പ്ലാസ്റ്റിക്ക് മാലിന്യം 5,51,903 മെട്രിക്ക് ക്യൂബാണെന്നാണ് കണക്ക്. ഇതുവരെ സംസ്‌കരിച്ചത് 1,26,621 മെട്രിക്ക് ക്യൂബ് മാലിന്യമാണ്. 2022 ജനുവരി മുതല്‍ 2022 സെപ്റ്റംബര്‍ വരെയായിരുന്നു ബയോമൈനിങിനുള്ള കാലാവധി. ഈ കാലയളവില്‍ ആകെ നടന്നതാകട്ടെ 25 ശതമാനം ബയോൈമനിങ് മാത്രവും.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ തള്ളിയ ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം കൊച്ചി കടത്താന്‍ കണ്ടെത്തിയ വഴിയാണ് ബയോമൈനിങ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കൊച്ചി കോര്‍പ്പറേഷനെ നിര്‍ബന്ധിതരാക്കി.

അങ്ങനെയാണ് കെഎസ്‌ഐഡിസി കരാര്‍ ക്ഷണിക്കുന്നതും 2020ല്‍ സോണ്‍ട ഇന്‍ഫ്രാടെക്കിന്റെ കടന്നുവരവും കരാറില്‍ പങ്കെടുക്കുമ്പോഴും കമ്പനിയുടെ പ്രവൃത്തി പരിചയം പ്ലാസ്റ്റിങ് കുഴിച്ചുമൂടുന്ന ക്യാപിങിലായിരുന്നു. ബയോമൈനിങ് പരിചയമില്ലാതിരുന്നിട്ടും സോണ്‍ട ഇന്‍ഫ്രാടെക്കിന് കരാര്‍ ലഭിച്ചു. ഇതിലും ആരോപണങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.