സിഡ്‌നി: ക്രിസ്തുവിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ഓസ്‌ട്രേലിയന്‍ ചാനലിനു മുന്നില്‍ നാളെ ജപമാല പ്രാര്‍ത്ഥനാ യജ്ഞം. നാളെ (ശനിയാഴ്ച്ച) രാവിലെ എട്ടിന് ചാനല്‍ ടെന്നിന്റെ ആസ്ഥാനമായ സിഡ്നിയിലെ പിര്‍മോണ്ടില്‍ സോണ്ടേഴ്‌സ് സ്ട്രീറ്റിലാണ് പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. 'എന്റെ വിശ്വാസം ഒരു തമാശയല്ല' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമാധാനപരമായ പ്രതിഷേധം നടക്കുന്നത്. ക്രിസ്ത്യന്‍ ലൈവസ് മാറ്റര്‍' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആഹ്വാനം.
അഞ്ച് കാര്യങ്ങളാണ് ജപമാല സംഘം മുന്നോട്ടുവയ്ക്കുന്നത്. ക്രിസ്തുവിനെ പരിഹസിച്ചവരുടെയും ചാനല്‍ ടെന്നിലെ ജീവനക്കാരുടെയും മനപരിവര്‍ത്തനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ആഹ്വാനം. ഈ തിന്മയെ നമുക്ക് ദൈവമഹത്വത്തിനായി നന്മയാക്കി മാറ്റാമെന്ന് ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അധിക്ഷേപകരമായ പരാമര്‍ശം സംപ്രേക്ഷണം ചെയ്ത 'ദ പ്രോജക്റ്റ്' എന്ന പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയും പരസ്യമായ ക്ഷമാപണവും ചാനലിലും അവരുടെ എല്ലാ വെബ്സൈറ്റുകളിലും സംപ്രേഷണം ചെയ്യണമെന്നും ക്രിസ്ത്യന്‍ ലൈവസ് മാറ്റര്‍' ആവശ്യപ്പെടുന്നു. വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ വാരത്തില്‍ 'ദ പ്രോജക്ട്' എന്ന പരിപാടിയുടെ സംപ്രേക്ഷണം പാടില്ല. ഒരു മതവിശ്വാസത്തെയും ഇനി പരിഹസിക്കില്ലെന്നുള്ള ഉറപ്പും ഫേസ് ബുക്ക് പേജിന്റെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പരിപാടി റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും സംഘം മുന്നറിയിപ്പ് നല്‍കുന്നു.
ഓസ്ട്രേലിയയിലെ പ്രശസ്ത ഹാസ്യതാരമാണ് യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്നവിധം ടെലിവിഷന്‍ പരിപാടിക്കിടെ പരാമര്‍ശം നടത്തിയത്. ഇതു കേട്ട് അവതാരകര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്. പരിപാടി നിരോധിക്കണം എന്നാവശ്യപ്പെട്ട് വെബ്സൈറ്റിലൂടെ ഒപ്പുശേഖരണവും ആരംഭിച്ചിരുന്നു. നിരവധി പേരാണ് ഈ ക്യാമ്പെയ്‌നില്‍ പങ്കെടുത്തത്.
സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചാനല്‍ ടെന്‍ ഷോ റദ്ദാക്കണമെന്നുള്ള ആവശ്യത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. അതിനായി ചുവടെയുള്ള വെബ്സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
https://www.change.org/p/cancel-the-project-show-on-channel-10-for-disrespectful-comments-about-jesus?utm_content=cl_sharecopy_35571931_en-AU%3A8&recruiter=906529520&recruited_by_id=0d139b00-d33b-11e8-b4cc-31603dd662f4&utm_source=share_petition&utm_medium=copylink&utm_campaign=psf_combo_share_initial&utm_term=psf_combo_share_initial&share_bandit_exp=initial-35571931-en-AU
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26