ബ്രഹ്മപുരം തീപിടിത്തം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ബ്രഹ്മപുരം തീപിടിത്തം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് പരാതിയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പരീക്ഷയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ തന്നെ വിദ്യാര്‍ഥികളോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ആരും പരാതിയൊന്നും പറഞ്ഞില്ലെന്ന് മന്ത്രി വിശദീകരിച്ചു. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ജില്ല കളക്ടറുമായി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന ബോര്‍ഡ് നടത്തുന്ന പരീക്ഷ മാറ്റിവെക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.

ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്. അതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.