സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന് അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന് അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനെയും  നയത്തിനെയും  സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യന്‍ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കത്തോലിക്ക സഭയുടെ ദര്‍ശനവും പഠനവും പ്രബോധനവും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതിന് സമാനമാണെന്നു എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കുന്നു. പരിശുദ്ധമായ വിവാഹത്തെ അവഹേളിക്കുവാനുള്ള ശ്രമങ്ങളെ സഭ എപ്പോഴും എതിര്‍ക്കാറുണ്ട്. 

വ്യക്തിസ്വാതന്ത്ര്യം എന്നത് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിത സംവിധാനത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്നതാകരുതെന്ന ഉറച്ചനിലപാട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചനയരേഖ വലിയ പ്രതിക്ഷ നല്‍കുന്നു. ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രിയും തമ്മില്‍ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുവാന്‍ ഇടയാക്കുമെന്നും കുടുംബജീവിത സംവിധാനത്തെ ശക്തകമാക്കുന്ന നയങ്ങള്‍ പ്രഖ്യാപിച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും സാബു ജോസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26