അധ്യാപനമേഖലയിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്

അധ്യാപനമേഖലയിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്

കുവൈത്ത്: അധ്യാപന മേഖലയിലും സ്വദേശി വല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്.വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾ ഇ​ത് സംബന്ധിച്ച അ​വ​ലോ​ക​നം ന​ട​ത്തി​വ​രിക​യാ​ണെന്നാണ് റിപ്പോർട്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഓ​രോ മേ​ഖ​ല​കളിലും അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം, നി​ല​നി​ർ​ത്തേ​ണ്ട​വ​ർ, പി​രി​ച്ചു​വി​ടേ​ണ്ട​വ​ർ എ​ന്നി​ങ്ങനെ തരം തിരിച്ച് വി​ല​യി​രു​ത്തുമെന്നാണ് റി​പ്പോ​ർ​ട്ട്. മെയ് അ​വ​സാ​ന​ത്തോടെ ഇക്കാര്യത്തിൽ വ്യക്തത വ​ന്നേക്കും.ബിരുദവും മറ്റ് യോഗ്യതകളുമുളള സ്വദേശികളെ പുതിയ അധ്യയന വർഷം അധ്യാപകരായി നിയമിക്കാനാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ നീക്കം.

അ​തേ​സ​മ​യം, യോ​ഗ്യ​രാ​യ സ്വ​ദേ​ശി അധ്യാപകരെ ലഭിക്കുന്നത് അ​നു​സ​രി​ച്ചായിരിക്കും നിലവിലുള്ള പ്രവാസി അ​ധ്യാ​പ​ക​രെ പിരിച്ചു വിടുക. രാ​ജ്യ​ത്ത് അ​ധ്യാ​പ​ക ജോലിയിൽ പൂർണ്ണമായും സ്വദേശിവത്കരണം നടപ്പിലാക്കാൻ നേരത്തെയും നീക്കം നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.