റിയാദ്:സൗദി അറേബ്യ തങ്ങളുടെ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 യുടെ പാതി ദൂരം പിന്നിട്ടതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. റിയാദില്‍ നടന്ന സാമ്പത്തിക മേഖല കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് അല്‍ ഫാലിഹ് ഇക്കാര്യം അറിയിച്ചത്. 2016 ലാണ് സൗദി സ്വപ്ന പദ്ധതിയായ വിഷന്‍ 2030 യ്ക്ക് തുടക്കമിട്ടത്. എണ്ണ ഇതര വരുമാനം ലക്ഷ്യമിട്ടാണ് വിഷന്‍ 2030 ആരംഭിച്ചത്.
സൗദി വിഷന്‍ 2030 യുടെ തുടക്കത്തില്‍ തന്നെ രാജ്യത്തിന്‍റെ ജി.ഡി.പി. അളവ് 1.7 ട്രില്യൺ ഡോളറിലെത്തിയതായി സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ നിക്ഷേപത്തില്‍ വൈവിധ്യ വല്‍ക്കരണം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നേട്ടം കൈവരിക്കുന്നതില്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക മേഖല, ലോകത്തെ ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും ജീവനാഡിയാണ്. നിലവില്‍ നിക്ഷേപത്തിനുളള ഏറ്റവും ആകർഷകമായ വിപണികളിലൊന്നാണ് സൗദി അറേബ്യയെന്നും അല്‍ ഫാലിഹ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.