ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്കുകൂടി നീട്ടി. അന്വേഷണം തുടരുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡല്‍ഹി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി കാലാവധി അഞ്ചു ദിവസംകൂടി നീട്ടിയത്.
വീട്ടാവശ്യത്തിന് ചെക്കുകളില്‍ ഒപ്പുവെക്കാന്‍ കോടതി സിസോദിയക്ക് അനുമതി നല്‍കി. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കുന്ന ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അറസ്റ്റിലായത്. ഇ.ഡി പ്രതിദിനം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും കൂടുതല്‍ കാലം തന്നെ ജയിലില്‍ അടയ്ക്കേണ്ടതില്ലെന്നും മനീഷ് സിസോദിയ കോടതിയില്‍ വ്യക്തമാക്കി.
ഇതിനു പിന്നാലെ ഇ.ഡി ഏഴു ദിവസംകൂടി ആവശ്യപ്പെട്ടു. കിട്ടിയ ദിവസം അവര്‍ എന്താണ് ചെയ്തതെന്ന മറുവാദവുമായി സിസോദിയയും രംഗത്തെത്തി. ഈ കേസ് ഏഴു മാസം അന്വേഷിച്ചാലും കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്നേ ഇ.ഡി പറയൂ എന്നും സിസോദിയ പറഞ്ഞു.
സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിനു പിന്നാലെ ഔദ്യോഗിക വസതി പുതിയ മന്ത്രി അതിഷി മര്‍ലേനക്ക് നല്‍കി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടു. ഔദ്യോഗിക വസതിയൊഴിയാന്‍ സിസോദിയയുടെ കുടുംബത്തിന് അഞ്ചുദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 26 നാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.