ദുബായ്:ആധാർ രേഖകളില്‍ സൗജന്യമായി മാറ്റം വരുത്താന്‍ സംവിധാനമൊരുക്കി യൂണിക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഫോർ ഇന്ത്യ. നിലവിലുളള 50 രൂപ ഫീസാണ് ഒഴിവാക്കിയിരിക്കുന്നത്. മാർച്ച് 15 മുതല്‍ സേവനം ലഭ്യമാകുന്നുണ്ട്. ജൂണ്‍ 14 വരെയാണ് സൗജന്യസേവനം പ്രയോജനപ്പെടുത്താനാവുക. അതേസമയം ആധാർ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രേഖകളില്‍ മാറ്റം വരുത്താന്‍ 50 രൂപ ഫീസ് നല്‍കണം. പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഏറ്റവും പുതിയ രേഖകള്‍ ഉപയോഗിച്ച് ആധാർ കാർഡ് പുതുക്കുന്നതിനുളള സൗകര്യമാണ് ഒരുങ്ങയിരിക്കുന്നത്.
ചെയ്യേണ്ട വിധം
ആധാർ നമ്പർ ഉപയോഗിച്ച് https://myaadhaar.uidai.gov.in/ എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വൺ ടൈം പാസ്‌വേഡ് (OTP) അയയ്ക്കും.
'ഡോക്യുമെന്‍റ് അപ്‌ഡേറ്റ്' ക്ലിക്ക് ചെയ്യുക, കാർഡ് ഉടമയുടെ നിലവിലുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും. വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.
ശരിയാണെന്ന് കണ്ടെത്തിയാൽ, അടുത്ത ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക.
അടുത്ത സ്‌ക്രീനിൽ, താമസക്കാരൻ ഡ്രോപ്പ്‌ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്‍റ് എന്നിവ തിരഞ്ഞെടുത്ത് ഡോക്യുമെന്‍റുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അതിന്‍റെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.
അപ്‌ഡേറ്റ് ചെയ്തതും സ്വീകാര്യമായതുമായ PoA, PoI രേഖകളുടെ ലിസ്റ്റ് UIDAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.