പാലക്കാട്: നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കൃഷി ഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം. നെല്ല് സംഭരണം വൈകുന്നതിനെ തുടര്‍ന്നാണ് പാലക്കാട് കാവശേരി കൃഷിഭവന് മുന്നില്‍ കര്‍ഷകന്‍ പ്രതിഷേധിച്ചത്.
കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധവുമായി വന്നത്. നാല് ഏക്കറില്‍ നിന്ന് കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ചു. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു.
അതേ സമയം നടപടി ക്രമത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും മില്‍ അലോട്ട്‌മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v