തിരുവനന്തപുരം: ജോലി ചെയ്യാതെ വ്യാജരേഖകള്‍ തയാറാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ജനപ്രതിനിധികള്‍ അടിച്ചു മാറ്റിയത് 1.68 ലക്ഷം രൂപ. ഇടത്പക്ഷം ഭരിക്കുന്ന തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ നാല് പാര്‍ട്ടിയിലുമുള്ള ഒൻപത് അംഗങ്ങളാണ് ജോലി ചെയ്യാതെ വ്യാജരേഖകള്‍ തയാറാക്കി 1,68,422 രൂപ കൈക്കലാക്കിയത്.
സി.പി.എമ്മിന്റെ നാല്, സി.പി.ഐയുടെ ഒന്ന്, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ട് വീതം അംഗങ്ങളുമാണ് പ്രതിക്കൂട്ടിലുള്ളത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം പോലും ഇവർ തൊഴിലുറപ്പിലും ജോലി ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കി. വെട്ടിച്ച പണം തിരിച്ചടയ്ക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടെങ്കിലും 18,000 രൂപ മാത്രമാണ് അടച്ചത്. അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് സംഭവത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v