സപ്ലൈകോ സംഭരിച്ച നെല്ലിന് മൂന്നുമാസമായി പണം ലഭിച്ചിട്ടെന്ന് കര്‍ഷകര്‍

സപ്ലൈകോ സംഭരിച്ച നെല്ലിന് മൂന്നുമാസമായി പണം ലഭിച്ചിട്ടെന്ന് കര്‍ഷകര്‍

കൊച്ചി: മൂന്ന് മാസം മുമ്പ് കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് സപ്ലൈകോ വില നല്‍കിയില്ലെന്ന് ആക്ഷേപം. മലപ്പുറത്തെ നെല്‍ കര്‍ഷകരെയാണ് പണം നൽകാതെ സപ്ലൈകോ വലയ്ക്കുന്നത്. പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മലപ്പുറം ജില്ലാ കൃഷി ഭവനിലേക്കു മാര്‍ച്ച് നടത്തി.

ഇത്തവണ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വിളവ് ലഭിച്ചെങ്കിലും മലപ്പുറത്തെ നെല്‍ കര്‍ഷകരുടെ ദുരിതത്തിന് കുറവില്ല. കിലോയ്ക്ക് 28.20 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. നെല്ലിന്റെ വിലയായി ഒരാഴ്ചക്കുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കുമെന്ന ഉറപ്പ് മൂന്ന് മാസം കഴിഞ്ഞിട്ടും നടപ്പായില്ല.

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ വായ്പ എടുത്തും കടം വാങ്ങിയുമാണ് ഭൂരിഭാഗം നെല്‍ കര്‍ഷകരുടെയും കൃഷി. അടുത്ത കൃഷിയിറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ഇവര്‍. കൈമാറിയ വിളവിന്റെ വില ലഭിക്കാന്‍ ഇനിയും വൈകിയാല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.