തൃശൂര്‍ പാലപ്പിള്ളിയില്‍ ഭീതി വിതച്ച് ഒറ്റയാന്റെ വിളയാട്ടം; ഭയന്നോടിയ തോട്ടം തൊഴിലാളിക്ക് വീണ് പരിക്ക്

തൃശൂര്‍ പാലപ്പിള്ളിയില്‍ ഭീതി വിതച്ച് ഒറ്റയാന്റെ വിളയാട്ടം; ഭയന്നോടിയ തോട്ടം തൊഴിലാളിക്ക് വീണ് പരിക്ക്

തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളിയില്‍ നാട്ടുകാർക്ക് പേടിസ്വപ്നമായി ഒറ്റയന്റെ വിളയാട്ടം. റബർ തോട്ടത്തിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളി പ്രസാദിന് വീണ് പരിക്കേറ്റു. 

പിള്ളപ്പാറയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ടാപ്പിങ്ങിന് ഇറങ്ങിയ പ്രസാദിനെ ഒറ്റയാന്‍ ആണ് ഓടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രസാദിന് വീണ് പരിക്കേറ്റത്.

തോട്ടത്തില്‍ 15 ആനകൾ തമ്പടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇവയെ കാട്ടിലേക്ക് തുരത്താനായി വനം വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി തോട്ടത്തില്‍ ആനകള്‍ തമ്പടിക്കുന്നത് പതിവായിരിക്കുകയാണ്. ഭീതിയോടെയാണ് തോട്ടം തൊഴിലാളികള്‍ ടാപ്പിങ്ങിനും മറ്റും ഇറങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.