നസ്രാണി തനിമയിൽ ചട്ടയും മുണ്ടും ധരിച്ചു പാനവായന മത്സരത്തിൽ പങ്കെടുത്തവർക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കർ

നസ്രാണി തനിമയിൽ ചട്ടയും മുണ്ടും ധരിച്ചു പാനവായന മത്സരത്തിൽ പങ്കെടുത്തവർക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കർ

കോട്ടയം : പാലാ രൂപത മാതൃവേദി നടത്തിയ പാനവായന മത്സരത്തിൽ നസ്രാണി സ്ത്രീകളുടെ പരമ്പരാഗതമായ വേഷം ധരിച്ചു പങ്കെടുത്ത വനിതകളുടെ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവച്ച അഡ്വ. ജയശങ്കർ സോഷ്യൽ മീഡിയയിൽ  നിശിതമായ വിമർശനം ഏറ്റുവാങ്ങുന്നു.

“ ഇത് ഫാൻസി ഡ്രസ്സല്ല … പീഡാനുഭവ വാരം പ്രമാണിച്ച് പാലാ കത്തീഡ്രലിൽ സുറിയാനി ക്രിസ്ത്യാനി വനിതകൾ പരമ്പരാഗത വേഷത്തിൽ. കാലം ചെയ്ത മാണി സാറിന്റെ ഏക മരുമകളാണ് ഒത്ത നടുവിൽ” സ്വതസിദ്ധമായ പുച്ഛ രസത്തിൽ ജയശങ്കർ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത കമന്റാണ് അദ്ദേഹത്തിനെ പൊങ്കാലയ്ക്ക് അർഹനാക്കിയത് .

സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത വസ്ത്രധാരണത്തെ പരിഹസിക്കുന്നതിനോടൊപ്പം അന്തരിച്ച രാഷ്ട്രീയ നേതാവായ കെഎം മാണിയേയും അദ്ദേഹത്തിന്റെ മരുമകളെയും ആക്ഷേപപരമായ രീതിയിൽ പരാമർശിക്കുകയും ചെയ്യുന്നുണ്ട് അഡ്വ.ജയശങ്കർ.

സാധാരണയായി മെത്രാന്മാർ മരണപ്പെടുമ്പോളാണ് കാലം ചെയ്തു എന്ന പ്രയോഗം നടത്തുന്നത്. അതേ പ്രയോഗത്തിലൂടെ കെഎംമാണിയുടെ മരണത്തെ കുറിച്ച് പറയുന്നത് തികച്ചും പരിഹാസ്യമായിട്ടാണ്. എന്ന് മാത്രമല്ല ക്രിസ്ത്യാനികൾ വിശുദ്ധമായി ആചരിക്കുന്ന പീഡാനുഭവാരത്തിലാണ് ഇത്തരം വസ്ത്രധാരണം എന്നതും അദ്ദേഹത്തെ ചൊടിപ്പിക്കുന്നുണ്ട്!

തനിക്കു ഇഷ്ടമില്ലാവരെയൊക്കെ എന്തും വിളിച്ചു പറഞ്ഞ് വിമർശിക്കുകയും അതോടൊപ്പം അവരുടെ നാശം പ്രവചിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്തകാലത്തായുള്ള രാഷ്ട്രീയ നിരീക്ഷണം എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. എന്തായാലും പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ടായിരത്തിലധികം നെഗറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചു കൊണ്ടിരിക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.