ലൈഫ് മിഷന്‍ അഴിമതി; സന്തോഷ് ഈപ്പന് ജാമ്യം

ലൈഫ് മിഷന്‍ അഴിമതി; സന്തോഷ് ഈപ്പന് ജാമ്യം

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ പത്ത് തവണ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴ് ദിവസം ഇ.ഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു.

ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

യു.വി ജോസ് മുഖേന ചില രേഖകള്‍ തങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക് നിയമനത്തെപ്പറ്റിയും ഇഡി അന്വേഷണം തുടങ്ങി.

ലൈഫ് മിഷന്‍ സി.ഇ.യുടെ പൂര്‍ണ അറിവോടെയാണ് തങ്ങള്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. കരാര്‍ നടപടികള്‍ക്കുമുമ്പ് ചില രേഖകള്‍ യുവി ജോസ് മുഖാന്തിരം തങ്ങള്‍ക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ് നല്‍കിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്‌കരിച്ചാണ് കരാര്‍ രേഖയാക്കി സമര്‍പ്പിച്ചത് എന്നാണ് മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.