ന്യൂയോർക്: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ്ങിന് പിന്തുണയുമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വൻ പ്രതിഷേധം. റിച്ച്മോണ്ട് ഹില്ലിലെ ബാബാ മഖാൻ ഷാ ലുബാന സിഖ് സെന്ററിൽ നിന്ന് കാർ റാലിയായാണ് പ്രതിഷേധക്കാർ ടൈംസ് സ്ക്വയറിൽ എത്തിയത്.
ഖലിസ്ഥാനി പതാകയുമായി സംഗീതത്തിന്റെയും ഉച്ചത്തിലുള്ള ഹോണടികളുടെയും അകമ്പടിയോടെയായിരുന്നു കാർ റാലി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച സംഘം അമൃത്പാൽ സിങ്ങിനെ സ്വതന്ത്രനാക്കുക എന്ന ആവശ്യം ഉന്നയിച്ചു.
ടൈംസ് സ്ക്വയറിൽ വൻതോതിൽ സുരക്ഷ സേനയെ വിന്യസിച്ചിരുന്നു. വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്കു മുന്നിൽ ഖലിസ്ഥാൻ അനുകൂലികൾ തടിച്ചുകൂടിയതിന് പിറ്റേന്നാണ് ടൈംസ് സ്ക്വയറിലേക്ക് റാലി നടത്തിയത്. പ്രതിഷേധ സംഭവങ്ങളിൽ അമേരിക്ക അമർഷം പ്രകടിപ്പിച്ചു.
ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും നേരത്തേ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കുനേരെ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.