കെ.സി.വൈ.എം സ്റ്റാറ്റസ് മാർച്ച് നടത്തി

കെ.സി.വൈ.എം സ്റ്റാറ്റസ് മാർച്ച് നടത്തി

ദ്വാരക: വർധിച്ചു വരുന്ന വന്യജീവി ആക്രമണവും കാർഷിക ഉല്പനങ്ങളുടെ വിലത്തകർച്ചയും ബഫർസോണും മലയോര ജനതയുടെ ജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്കായി ശബ്ദമുയർത്തുന്നവർക്കും, പ്രവർത്തിക്കുന്നവർക്കും, മാത്രമേ വോട്ട് നൽകൂ എന്ന ആഹ്വാനവുമായി 'എന്റെ വോട്ട് കർഷക പക്ഷത്തിന്' എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം മാനന്തവാടി രൂപത സ്റ്റാറ്റസ് മാർച്ച് നടത്തി. രാജ്യവും സംസ്ഥാനവുമെല്ലാം മുൻപു ഭരിച്ചവരോ, ഭരിച്ചുകൊണ്ടിരിക്കുന്നവരോ, രാഷ്ട്രീയ പാർട്ടികളോ, കർഷകരുടെ വേദന കാണാൻ തയ്യാറാകാത്തത്തിൽ പ്രതിഷേധിച്ച്, കർഷകരെയും മലയോര ജനതയെയും പരിഗണിക്കുന്നവർക്കു മാത്രമേ വോട്ടു നൽകൂ എന്നു പ്രഖ്യാപിച്ചുകൊണ്ട് ആയിരത്തിലേറെ യുവജനങ്ങൾ ഈ സമൂഹ മാധ്യമ പ്രതിഷേധത്തിൽ പങ്കാളികളായി. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷാരോൺ കെ റെജി പ്രതിഷേധ സ്റ്റാറ്റസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാ സെക്രട്ടേറിയേറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26