മുംബൈ : 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തുക പിഴ ഈടാക്കി സെന്‍ട്രല്‍ റെയില്‍വേ. മറ്റെല്ലാ റെയില്‍വേ സോണുകളെയും മറികടന്നാണ് സെന്‍ട്രല്‍ റെയില്‍വേ ഒന്നാമതെത്തിയതെന്നു സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയില്‍ നിന്ന് 300 കോടിയോളം രൂപ സമാഹരിച്ചതായും അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം സെന്‍ട്രല്‍ റെയില്‍വേ പ്രതിദിനം 12,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 46.32 ലക്ഷത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സെന്‍ട്രല്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും 214.41 കോടി രൂപ പിഴ ഈടാക്കി സെന്‍ട്രല്‍ റെയില്‍വേ ഒന്നാമതെത്തിയിരുന്നു. 282 കോടി പിഴയുമായി നോര്‍ത്തേണ്‍ റെയില്‍വേ രണ്ടാം സ്ഥാനത്തും എത്തി. കൂടാത്തെ ഈ വര്‍ഷം മുംബൈ ഡിവിഷനില്‍ ടിക്കറ്റയില്ലാത്ത യാത്രയ്ക്കുള്ള പിഴ തുക 100 കോടി രൂപ കടന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.