കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുത്: ലോകാരോഗ്യ സംഘടന

കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുത്:  ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. മരുന്നിന്റെ ഗുണ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും വാക്സിന്‍ സ്വീകരിക്കണോ, വേണ്ടയോ എന്നുള്ള അന്തിമ തീരുമാനം ജനങ്ങളുടേതാവണമെന്നും ലോകാരോഗ്യ സംഘടനയുടെ രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.

ഇതിനിടെ, കോവിഡ് വാക്സീന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. വാക്സിനായി രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയത്.

ഓക്സ്ഫഡ് വികസിപ്പിച്ച വാക്സിന്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വിപണിയിലെത്തിക്കുക. ഇന്ത്യയില്‍ പരീക്ഷണം നടത്താതെ തന്നെ വാക്സിന് അംഗീകാരം നല്‍കണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് (സിഡിഎസ്സിഒ) ഫൈസര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ബ്രിട്ടനില്‍ ഫൈസര്‍, ബയോഎന്‍ടെക് വാക്സിനുകള്‍ ഇന്ന് നല്‍കി ത്തുടങ്ങും. എട്ടുലക്ഷം പേര്‍ക്കാണ് ആദ്യ ആഴ്ച വാക്സിന്‍ നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.