ട്രാന്‍സ്ഫര്‍ റദ്ദാക്കി സര്‍ക്കാര്‍; അഖില വൈക്കം ഡിപ്പോയില്‍ തന്നെ തുടരും

 ട്രാന്‍സ്ഫര്‍ റദ്ദാക്കി സര്‍ക്കാര്‍; അഖില വൈക്കം ഡിപ്പോയില്‍ തന്നെ തുടരും

തിരുവനന്തപുരം: ശമ്പളം കിട്ടാത്തിന്റെ പേരില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്.

അതേസമയം അഖിലയ്ക്കെതിരെ നടപടിയെടുത്തത് സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നുമാണ് അഖിലയെ സ്ഥലം മാറ്റിയ സംഭവത്തില്‍ മന്ത്രി പറഞ്ഞത്. അഖിലയെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടില്‍ നിന്നുള്ള തിരുമാനം ആയിരിക്കാമെന്നും ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടെന്നും ആന്റണി രാജു വ്യക്തമാക്കി.

ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില പ്രതിഷേധിച്ചത്. ബാഡ്ജ് ധരിച്ച് അഖില അന്നേ ദിവസം ജോലി ചെയ്തിരുന്നു.

അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു എന്നാണ് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതിഷേധങ്ങള്‍ക്കെതിരെയുളള വൈരാഗ്യ നടപടിയാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.