ട്രെയിനില്‍ തീയിട്ട സംഭവം: പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന; നോയിഡ സ്വദേശിയുടെ പേര് പുറത്ത്

ട്രെയിനില്‍ തീയിട്ട സംഭവം: പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന; നോയിഡ സ്വദേശിയുടെ പേര് പുറത്ത്

കോഴിക്കോട്: ട്രെയിനില്‍ തീയിട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്നാണ് വിവരം. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

പ്രതിയുടേതെന്ന നിലയില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ അക്രമിയുടേതല്ലെന്ന സൂചന പൊലീസ് നല്‍കിയിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയാണെന്നാണ് വിവരം. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉള്ള സ്ഥലത്ത് പ്രതി രണ്ടുമണിക്കൂറോളം നില്‍ക്കാന്‍ സാദ്ധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചതായും വിവരമുണ്ട്.

മുടി കുറവുള്ള ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ചയാളാണ് രേഖാചിത്രത്തിലുള്ളത്. സാക്ഷി റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. ഏകദേശം 150 സെന്റിമീറ്റര്‍ ഉയരമുള്ളയാളാണ് പ്രതിയെന്ന് റാസിഖ് മൊഴി നല്‍കിയിരുന്നു. ആരോഗ്യമുള്ള ശരീരം. ഇറക്കം കൂടിയ ഷര്‍ട്ട് ആണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രകോപനമില്ലാതെയാണ് പ്രതി അക്രമം നടത്തിയതെന്ന് റാസിഖ് പറയുന്നു.

പെട്രോള്‍ പോലുള്ള ദ്രാവകം എല്ലാവരുടെയും ശരീരത്തില്‍ ഒഴിച്ചു. ഇയാള്‍ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ റാസിഖ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.