ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻ വർധന, പ്രതിദിന കേസുകൾ 6000 കടന്നു

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻ വർധന, പ്രതിദിന കേസുകൾ 6000 കടന്നു

ഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളെക്കാൾ 13 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 5,335 പേർക്കായിരുന്നു രോ​ഗ ബാധ. ഇതോടെ, ആകെ കോവിഡ് രോഗികളുടെ എണ്ണം 25,587 ആയി ഉയർന്നു.

കഴിഞ്ഞ വർഷം സെപ്തംബർ 16 ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 കടക്കുന്നത്. 3.32 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്. 14 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5,30,943 ആയി. ഒരു ആഴ്ച മുൻപ് വരെ ഒരു ശതമാനത്തിൽ താഴെയായിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇന്ന് മൂന്നിരട്ടിക്ക് മുകളിലാണ്.

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യയയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് രാജ്യത്തെ കോവിഡ് സാഹചര്യം വിശകലനം ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.