തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപ ലോകായുക്തയും പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.
ഇത് നീതിബോധത്തെ ചോദ്യം ചെയ്യുന്നതും അനൗചിത്യവുമാണ്. സ്വതന്ത്ര ഭാരതത്തില്‍ ഭരണ കര്‍ത്താക്കളും ന്യായാധിപന്മാരും പാലിച്ചു വന്ന സ്വയം നിയന്ത്രണങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമാണിതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി, വാദം കേള്‍ക്കുന്ന ന്യായാധിപന്മാരെ അതിഥികളായി ക്ഷണിച്ചതിലും അവര്‍ ആതിഥേയത്വം സ്വീകരിച്ചതിലും അസ്വാഭാവികതയുണ്ട്. ലോകായുക്തയുടെ ഉത്തരവിന്മേല്‍ ഉന്നത നീതിപീഠങ്ങളില്‍ നിന്ന് പരിഹാരം നേടാന്‍ കക്ഷികള്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ ഒത്തുകൂടല്‍.
ന്യായാധിപന്മാര്‍ പാലിക്കേണ്ട അച്ചടക്കം ലോകായുക്തയും ഉപ ലോകായുക്തയും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. വിരുന്നില്‍ അതിഥികളായി എത്തിയവര്‍ മുഖ്യമന്ത്രിയുടെ പേരിലുളള കേസില്‍ വാദം കേള്‍ക്കുന്നതും വിധി പ്രസ്താവിക്കുന്നതും യുക്തിരഹിതമാണ്. നീതിബോധത്തെക്കുറിച്ചുള്ള പൊതുധാരണ അട്ടിമറിക്കുന്നതാണ് ലോകായുക്തയുടെ നിലപാടെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ നിധി വകയിരുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേസില്‍ ലോകായുക്തയുടെ വ്യത്യസ്ത വിധിയെ തുടര്‍ന്ന് അന്തിമ വിധിക്കായി പരാതി ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. ഇനി മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷം വിധി പറയും.
കഴിഞ്ഞ ദിവസത്തെ വിധി പ്രസ്താവത്തില്‍ ന്യായാധിപരില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും മറ്റൊരാള്‍ എതിര്‍ത്തും വിധിയെഴുതി. കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെയാണ് അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.