മാംസ ഉല്‍പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്: പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്രം; വീണ്ടും ചര്‍ച്ചയാകുന്നു എന്തുകൊണ്ട് ഹലാല്‍?

മാംസ ഉല്‍പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്: പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്രം; വീണ്ടും ചര്‍ച്ചയാകുന്നു എന്തുകൊണ്ട് ഹലാല്‍?

ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങള്‍ക്കും മാംസ ഉല്‍പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും സംസ്‌കരണം നടത്തുകയും ചെയ്താല്‍ മാത്രമേ ഹലാല്‍ മുദ്രയോടെ കയറ്റുമതി ചെയ്യാന്‍ സാധിക്കൂ.

ഹലാല്‍ നിബന്ധനകള്‍ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റേണ്ട ബാധ്യത നിര്‍മ്മാതാവ്, വിതരണക്കാര്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ക്കുണ്ട്. നിലവില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമിതികള്‍ക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധിയും നല്‍കിയിട്ടുണ്ട്.

പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകള്‍, മാംസത്തിന്റെ മറ്റു ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടും.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ നിന്നുള്ള മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

അതേസമയം ഹലാല്‍ അറബിവല്‍ക്കരണത്തിന്റെ അവസാനവാക്കായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കടകളില്‍ ഒരു പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് അധികകാലമായില്ല. നേരത്തെ മുസ്ലീം ഭക്ഷണ ാലകളില്‍ മാത്രമുണ്ടായിരുന്ന ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബോര്‍ഡാണ് ഇപ്പോള്‍ മറ്റ് സ്ഥാപനങ്ങളിലേക്കു കൂടി എത്തിത്തുടങ്ങിയത്. തികച്ചും ആസൂത്രിതവും ഇസ്ലാമിക സര്‍വ്വാധിപത്യത്തിന്റെ നേര്‍ചിത്രമാണ് ഹലാലിന്റെ പിന്നിലെന്ന് മലയാളികള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു.

നേരത്തെ ഇറച്ചിക്കടകളുടെയും ഇറച്ചി വില്‍പനയുടെയും കാര്യത്തില്‍ മാത്രമാണ് ഹലാലിന് നിര്‍ബ്ബന്ധിച്ചിരുന്നത്. ഹലാല്‍ ചിക്കന്‍ സെന്ററുകളും ഹലാല്‍ മട്ടണ്‍ സെന്ററുകളും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ കൊണ്ട് സജീവമാവുകയും ചെയ്തു. ഹലാല്‍ ഇറച്ചിവെട്ടിന് മതപരമായ നിബന്ധന മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. സ്വന്തം ഭക്ഷണത്തിന്റെ കാര്യത്തില്‍ മതപരമായ അനുഷ്ഠാനം വേണമെന്ന് അവര്‍ക്ക് ശഠിക്കാം. പക്ഷെ മറ്റു മതസ്ഥരും അതേ ഭക്ഷണമേ കഴിക്കാവൂ എന്ന് ശഠിക്കുന്നിടത്താണ് പ്രശ്നം. ഹലാല്‍ ഇറച്ചിവെട്ടിന് ഇറച്ചിവെട്ടുകാരന്‍ നിര്‍ബ്ബന്ധമായും മുസ്ലീം ആയിരിക്കണം. അറക്കുന്ന മൃഗം അസുഖങ്ങള്‍ ഇല്ലാത്തതും പൂര്‍ണ ആരോഗ്യമുള്ളതും ആയിരിക്കണം. കൂടാതെ സ്വതന്ത്രമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയതായിരിക്കണം. മൂര്‍ച്ചയുള്ള കത്തികൊണ്ട് ആയിരിക്കണം വെട്ടേണ്ടത്.

വെട്ടുന്നതിനു മുന്‍പ് ബിസ്മി ചൊല്ലണം എന്നാണ് പറയുന്നത്. ബിസ്മി എന്നാല്‍ ബിസ്മില്ലാഹ് അല്ലാഹു അക്ബര്‍ എന്നാണ്. വെട്ടുന്ന മൃഗത്തിനെ മക്കയിലെ കഅബയുടെ നേര്‍ക്ക് തിരിച്ചു നിര്‍ത്തി, മൂര്‍ച്ചയുള്ള കത്തികൊണ്ട് കഴുത്തിലെ രക്തക്കുഴല്‍ അറുത്ത് രക്തം വാര്‍ന്നൊഴുകി മരിക്കണം എന്നാണ് ഹലാലിന്റെ ചട്ടം. ഈ തരത്തിലുള്ള ഇറച്ചി മാത്രമേ ഹലാല്‍ ആകുന്നുള്ളൂ. അല്ലാതെയുള്ള ഇറച്ചി ഹറാമാണ് എന്നാണ് സങ്കല്‍പം. ഹറാമായ ഭക്ഷണം ഒരു കാരണവശാലും വിശ്വാസികള്‍ കഴിക്കാന്‍ പാടില്ല എന്നാണ് അവരുടെ നിബന്ധന. മത്സ്യങ്ങളെല്ലാം തന്നെ പൂര്‍ണമായും ഹലാല്‍ ആണെന്നാണ് വെയ്പ്. അതുകൊണ്ട് മീന്‍ വെട്ടാന്‍ ബിസ്മി ചൊല്ലേണ്ടതില്ല.

ഇറച്ചിയിലും ഇറച്ചിക്കടയിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഹലാല്‍ ഒരു സാമ്പത്തിക രാഷ്ട്രീയ-മത ആയുധമായി മാറുകയും സാവധാനം ഇസ്ലാമിക ആധിപത്യത്തിനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.

ഹലാല്‍ സമ്പദ്വ്യവസ്ഥയെ ആഗോളതലത്തില്‍ തന്നെ നിയന്ത്രിക്കുന്നത് ഹലാല്‍ ഫുഡ് കൗണ്‍സിലാണ്. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ഓരോ സംഘടനയെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിനെയാണ്. ഇവരാണ് ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിന് നിശ്ചിത ഫീസ് ഉണ്ട്.

ഫീസ് കൂടാതെ ഓരോ സ്ഥാപനത്തിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിബന്ധനകളുമുണ്ട്. ഈ നിബന്ധനകളിലാണ് ഇതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ രഹസ്യ അജണ്ട ഒളിഞ്ഞിരിക്കുന്നത്. അതുതന്നെയാണ് ഇസ്ലാമിക സര്‍വ്വാധിപത്യത്തിനും മതപരിവര്‍ത്തനത്തിനും ഐഎസ് വിഭാവന ചെയ്യുന്ന ഇസ്ലാമിക ഭരണകൂടത്തിനും ഒക്കെ ഉപയോഗപ്പെടുത്തുന്നത്.

മുസ്ലീം ഭൂരിപക്ഷമില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളായിരിക്കണം. അതായത് ഓരോ സ്ഥാപനത്തിലും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ മുസ്ലീം സമുദായത്തിന് കിട്ടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സക്കാത്തായി നല്‍കണം. ഇങ്ങനെ സക്കാത്തായി നല്‍കുന്ന തുകയില്‍ ഭൂരിപക്ഷവും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുള്ളത്.

ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ 2018 ല്‍ 1140 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. 2020 ല്‍ ഇത് 1200 ദശലക്ഷം ഡോളറായി കൂടി എന്നാണ് കണക്ക്. 2025 ഓടെ 1600 ദശലക്ഷം യു.എസ് ഡോളറിന്റെ ഇടപാട് നടത്തുന്ന സംവിധാനമായി ഹലാല്‍ മാറണം എന്നാണ് ഇസ്ലാമിക സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഈ പണത്തിന്റെ മൂന്നിലൊന്നാണ് സക്കാത്തായി ഭീകരസംഘടനകളിലേക്ക് എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.