ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയവും മേഘ വിസ്ഫോടനവും. കുളു, ഷിംല, ലാഹൗള്‍-സ്പിതി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായി.
ഒട്ടേറെ പാലങ്ങള്‍ ഒലിച്ചു പോയി. രണ്ട് ദേശീയ പാതകളടക്കം മുന്നൂറോളം റോഡുകള്‍ അടച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.
മിന്നല്‍ പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയിലെ ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘ വിസ്ഫോടനങ്ങളുണ്ടായി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
ലാഹൗള്‍-സ്പിതി ജില്ലയില്‍ മിന്നല്‍ പ്രളയം വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും നാശം വിതച്ചു. മിയാര്‍ വാലിയിലെ എല്ലാ സ്‌കൂളുകളും അടച്ചതായി ലാഹൗള്‍-സ്പിതി എംഎല്‍എ അനുരാധ റാണ അറിയിച്ചു.
ഷിംലയില്‍ രാംപുരിലെ നന്തി പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനം മിന്നല്‍ പ്രളയത്തിന് കാരണമായി. ഷിംലയിലെ ഗന്‍വി ഗ്രാമത്തിലേക്കുള്ള പാലം ഒലിച്ചുപോയതോടെ ഇവിടേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി തടസവും നേരിടുന്നുണ്ട്. ഗന്‍വി ഗ്രാമത്തിലുള്ള എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 130 ജലവിതരണ പദ്ധതികളും 79 ട്രാന്‍സ്ഫോമറുകളും തകരാറിലായി. അതേസമയം, ഹിമാചല്‍ പ്രദേശിലെ കാലവര്‍ഷ കെടുതിയില്‍ ബുധനാഴ്ച വരെ 241 മരണം സ്ഥിരീകരിച്ചു.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഗാസിയാബാദ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. 17 വരെ മഴ തുടരുമെന്നാണ് പ്രവചനം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.