വ്യാഴാഴ്ചക്കകം കെഎസ്ആർടിസി പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

വ്യാഴാഴ്ചക്കകം കെഎസ്ആർടിസി പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

എല്ലാം മാസവും അഞ്ചാം തിയതിക്കുളളില്‍ പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇത് കൃത്യമായി പാലിക്കാത്തതിനാലാണ് കോടതിയുടെ ഇടപെടല്‍. അതേസമയം ജീവനക്കാരുടെ ശമ്പളവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍ മാസം തോറുമുള്ള കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി അറിയിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായി സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും 12 മുതല്‍ 15 വരെ തിയതികള്‍ക്കിടയിലാണ് ഈ തുക ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.