നമുക്ക് സന്തോഷത്തോടെ സുവിശേഷ പ്രഘോഷകരാകാം; ഫ്രാൻസിസ് മാർപാപ്പ

നമുക്ക് സന്തോഷത്തോടെ സുവിശേഷ പ്രഘോഷകരാകാം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഈസ്റ്റർ തിങ്കളാഴ്ച ത്രികാല പ്രാർത്ഥനയുടെ ഭാ​ഗമായി സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തീർഥാടകരെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഈസ്ററർ തിങ്കളാഴ്ചത്തെ ഒരു മനോഹര സന്ദേശവും വിശ്വാസികൾക്കായി മാർപാപ്പ നൽകി. ഈസ്റ്റർ പ്രഭാതത്തിൽ ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടുന്ന സ്ത്രീകളെക്കുറിച്ചുള്ള ബൈബിൾ ഭാ​ഗമാണ് മാർപാപ്പ വിചിന്തനത്തിനായി ഉപയോ​ഗിച്ചത്. ആദ്യം കല്ലറയിലേക്ക് പോയ സ്ത്രീകൾ ഉത്ഥാനത്തിന്റെ സുവാർത്തയുടെ ആദ്യവാഹകരായി മാറിയെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു.

ധൈര്യവും സ്നേഹവും

യേശുവിന്റെ കഷ്ടപ്പാടുകൾക്കും മരണത്തിനും ശേഷം എല്ലാ ശിഷ്യന്മാരെയും പോലെ അവരും ദുഃഖത്തിലായിരുന്നു. യേശുവിന്റെ ശരീരത്തിൽ അഭിഷേകം ചെയ്യാൻ സുഗന്ധ തൈലങ്ങളുമായി കല്ലറയിലേക്ക് പോകുന്നതിൽ നിന്ന് സങ്കടമോ ഭയമോ ആ സ്ത്രീകളെ തടഞ്ഞില്ല. ഇതെല്ലാം തരണം ചെയ്തതാണ് ഉയിർത്തെഴുന്നേറ്റവനെ കണ്ടുമുട്ടുന്നതിലേക്ക് അവരെ നയിച്ചതെന്ന് മാർപാപ്പ പറഞ്ഞു

നമ്മുടെ ഇടയിലുള്ള കർത്താവ്

യേശു കല്ലറയിലില്ലെന്ന അത്ഭുതകരമായ വാർത്തയെക്കുറിച്ച് മറ്റ് ശിഷ്യന്മാരോട് പറയാൻ സ്ത്രീകൾ തിടുക്കപ്പെട്ട് ഓടി, അവർ പോകുന്ന വഴിയിൽ യേശു അവരെ കണ്ടുമുട്ടുന്നു. കർത്താവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ നാം പോകുമ്പോൾ കർത്താവിനെ നമ്മുടെ ഇടയിലേക്ക് കൊണ്ടുവരുന്നുവെന്ന് മാർപ്പാപ്പ വിശദീകരിച്ചു.

നല്ല വാർത്തകൾ നമ്മിൽ സജീവമാണ്

ഒരു കുട്ടിയുടെ ജനനം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുന്നത് സന്തോഷകരമായ ഒരു കാര്യമാണ്. അതിനെക്കുറിച്ച് ആളുകളോട് പറയുന്നതിലൂടെ ആ വാർത്ത നമ്മിൽ കൂടുതൽ സജീവമാകുന്നു. കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർത്താവിനെ പ്രഖ്യാപിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല, കർത്താവുമായുള്ള അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കുന്നില്ലെങ്കിൽ അത് ജീവിതത്തിൽ കർത്താവിനെ കണ്ടുമുട്ടാൻ കാരണമായേക്കാം. യേശുവിനു എങ്ങനെ സാക്ഷ്യം വഹിക്കണമെന്ന് അറിയാൻ കൂടുതൽ താൽപ്പര്യവും പ്രചോദനവും ഉണ്ടാകണമെന്നും മാർപാപ്പ നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.