മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗിൻ്റെ മാനന്തവാടി രൂപതാ വാർഷികവും സുവർണ്ണ ജൂബിലി ആഘോഷവും മാനന്തവാടി സെന്റ് പാട്രിക് സ്കൂളിൽ വച്ച് നടന്നു. വിൻസെന്റ് ഗിരി ജനറലേറ്റിൽ നിന്ന് ആരംഭിച്ച പ്രേഷിത റാലിയോടെ വാർഷികത്തിന് തുടക്കം കുറിച്ചു. മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ പിതാവ് ഉദ്ഘാടനം ചെയ്തു.
രൂപതയുടെ വിവിധ ശാഖകളിൽ നിന്നായി ആയിരത്തോളം പ്രവർത്തകർ വാർഷികത്തിൽ പങ്കെടുത്തു. പൊതു സമ്മേളനത്തിന് മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ ആമുഖ പ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ശ്രീ ബിനീഷ് തുമ്പിയാംകുഴി അധ്യക്ഷത വഹിച്ചു. ബ്ര.ബിനോയ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.രഞ്ജിത്ത് മുതുപ്ലാക്കൽ, കുമാരി ആര്യ കൊച്ചുപുരയ്ക്കൽ, കുമാരി അതേല മരിയ, എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ കലാപരിപാടികൾ, സമ്മാന വിതരണം, മാജിക് ഷോ എന്നിവ നടന്നു. വാർഷികത്തിന് ഫാ. സജി പുതുകുളങ്ങര, ബ്രദർ ബിനോയ്, രൂപതാ ഭാരവാഹികളായ തങ്കച്ചൻ മാപ്പിളകുന്നേൽ, ടോണി ചെമ്പോട്ടിക്കൽ, അനീറ്റ കുരിശിങ്കൽ, അജിറ്റ കന്നുകെട്ടിയിൽ, തുടങ്ങിയവർ ആശംസകൾ നേർന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26