കണ്ണൂര്‍: സൗദി സ്വര്‍ണ മോഷണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. 80 കോടി വിലമതിക്കുന്ന 325 കിലോ സ്വര്‍ണം അടങ്ങിയ കണ്ടെയ്നര്‍ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്ന് കടത്തിയതിന് പിന്നില്‍ മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര നെറ്റ്‌വര്‍ക്കെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കേസില്‍ നിരപരാധികളായ രണ്ട് മലയാളികളായണ് ഇരകളാക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഒരാള്‍ കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി റോണി വര്‍ഗീസും മറ്റൊരാള്‍ വടകര സ്വദേശി അന്‍സാറാണ്. ഇരുവരേയും സുഹൃത്തുക്കള്‍ ചേര്‍ന്ന് കേസില്‍ അകപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആറ് വര്‍ഷം മുന്‍പാണ് ചതിയുടെ കഥ നടക്കുന്നത്. കിങ് ഖാലിദ് എയര്‍പോര്‍ട്ടിന്റെ കാര്‍ഗോ സെക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു റോണി വര്‍ഗീസും അന്‍സാറും മറ്റ് സുഹൃത്തുക്കളും. സ്വര്‍ണം കടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട റോണിയുടെ സുഹൃത്തുക്കള്‍ കുറ്റകൃത്യത്തിനായി റോണിയുടെ ഫോണാണ് ഉപയോഗിച്ചത്. എന്നാല്‍ തന്റെ ഫോണ്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിച്ചത് റോണി അറിഞ്ഞിരുന്നില്ല. പിന്നീട് സ്വര്‍ണക്കടത്ത് സംഘം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.
ഫോണ്‍ രേഖകളും മറ്റ് തെളിവുകളും റോണിക്കെതിരായിരുന്നതുകൊണ്ട് റോണിയേയും സുഹൃത്ത് അന്‍സാറിനേയും സൗദി പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ രാജേഷ്, മോഹന്‍ദാസ്, സുധീഷ് എന്നിവരാണ് തന്റെ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്തിയെന്ന് റോണി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
കേസില്‍ ഇരുവരുടേയും വിചാരണ സൗദി കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇരുവര്‍ക്കും 50 കോടി രൂപ വീതം പിഴയും 14 വര്‍ഷം തടവും വിധിച്ചു. നിലവില്‍ ദയാഹര്‍ജിക്കായുള്ള നീക്കത്തിലാണ് റോണിയുടെ കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.