ബിജെപിയുടെ രാഷ്ട്രീയനീക്കം വിഷുവിനും തുടരും; ക്രൈസ്തവ വിശ്വാസികളെ വീട്ടില്‍ വിളിച്ചുവരുത്തി സല്‍ക്കരിക്കും

ബിജെപിയുടെ രാഷ്ട്രീയനീക്കം വിഷുവിനും തുടരും; ക്രൈസ്തവ വിശ്വാസികളെ വീട്ടില്‍ വിളിച്ചുവരുത്തി സല്‍ക്കരിക്കും

തിരുവനന്തപുരം: വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ വീട്ടില്‍ വിളിച്ചുവരുത്തി സല്‍ക്കരിക്കാന്‍ തീരുമാനിച്ച് ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ അരമനകളിലും വിശ്വാസികളുടെ വീടുകളിലും ബിജെപി നടത്തിയ 'സ്‌നേഹയാത്ര'യുടെ തുടര്‍ച്ചയാണിത്. വിഷുപ്രമാണിച്ച് വിഷുക്കൈനീട്ടവും നല്‍കും.
വിഷു ദിനം സ്‌നേഹ സംഗമ ദിനമാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന സമിതിയുടെ തീരുമാനം. കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കും.

അതേസമയം ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ പ്രതി മാസ സമ്പര്‍ക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹ യാത്രയുടെ തുടര്‍ച്ച ആയി വിശ്വാസികളുടെ വീടുകള്‍ ഓരോ മാസവും സന്ദര്‍ശിക്കാന്‍ ബിജെപി ഭാരവാഹി യോഗത്തില്‍ തീരുമാനമായി.
ഈദ് ദിനത്തില്‍ തിരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദര്‍ശിച്ചും ആശംസ നേരും.

വിവിധ മതവിഭാഗങ്ങളുടെ ആഘോഷവേളകളില്‍ പങ്കെടുക്കുന്ന ബിജെപി നീക്കത്തിനെതിരെ എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ വന്‍വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് വിഷു ദിനത്തിലെ സ്‌നേഹ സംഗമവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.