കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍; പിടിയിലായത് അതിഥി തൊഴിലാളി ക്യാമ്പില്‍ ഒളിവില്‍ കഴിയവേ

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍; പിടിയിലായത് അതിഥി തൊഴിലാളി ക്യാമ്പില്‍ ഒളിവില്‍ കഴിയവേ

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശിയും പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേഖലാ കമാന്‍ഡറുമായ അജയ് ഒറോണ്‍ ആണ് പിടിയിലായത്. കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു.

ജാര്‍ഖണ്ഡ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് കൈമ്പാലത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ രാത്രി നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. നിരവധി കേസുകളില്‍ നേരത്തെ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ജാര്‍ഖണ്ഡ് പൊലീസ് പറഞ്ഞു.

ഈ സമയം മുതല്‍ തന്നെ ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ കേരളത്തിലുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഇയാള്‍ ഇവിടെ ചെയ്തുകൊണ്ടിരിന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

ജാര്‍ഖണ്ഡില്‍ റോഡ് നിര്‍മാണ യന്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതിയാണ് അജയ്. തീവെപ്പ് കേരളത്തിലിരുന്ന് ആസൂത്രണം ചെയ്തതാണെന്നാണ് ജാര്‍ഖണ്ഡ് പൊലീസ് പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവര്‍ സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിയെ ജാര്‍ഖണ്ഡില്‍നിന്ന് എത്തിയ മൂന്നംഗ പൊലീസ് സംഘം തിരികെ കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.