ഏഴ് സുരക്ഷാ ഫീച്ചറുകളുമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ടാകുന്നു; പുതിയ കാര്‍ഡുകള്‍ നാളെ മുതല്‍

ഏഴ് സുരക്ഷാ ഫീച്ചറുകളുമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ടാകുന്നു; പുതിയ കാര്‍ഡുകള്‍ നാളെ മുതല്‍

കൊച്ചി: ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകളോട് വിട പറയുവാന്‍ ഒരുങ്ങുകയാണ് കേരളം. ലാമിനേറ്റഡ് കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളായിട്ടാണ് മാറുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് ലൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ് പിവിസി പെറ്റ് ജി കാര്‍ഡ് ഏറ്റുവാങ്ങുന്നത്.

പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ മുതല്‍ നിലവില്‍ വരും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ കാര്‍ഡില്‍ ഏഴിലധികം സുരക്ഷാ ഫീച്ചറുകളുണ്ടാവും. സീരിയല്‍ നമ്പര്‍, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. അധികം താമസിയാതെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.