തിരുവനന്തപും: വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 12 മുതല്‍ 18 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാനും വന്ദേഭാരത് ട്രെയിനില്‍ യാത്രചെയ്യാനും അവസരമൊരുങ്ങുന്നത്.
ഇത് സംബന്ധിച്ച് വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് അവരുടെ പേരുവിവരങ്ങള്‍ നല്കാന്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു. കലാരംഗങ്ങളില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച വിദ്യാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.
അതിന്റെ ഭാഗമായി, ഇത്തരം വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി നല്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടിട്ടുള്ളത്. വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന യാത്രയിലും ഈ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വന്ദേ ഭാരത് എക്സ്പ്രസ്, ആത്മനിര്‍മാണ്‍ ഭാരത്, സ്വച്ച് ഭാരത് എന്നീ വിഷയങ്ങളില്‍ പെയിന്റിംഗ്, കവിതാ രചന, ഉപന്യാസ മത്സരവും സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.